ഗതാഗത നിയമലംഘനത്തിന് ‘വലിയ വില’ നല്‍കേണ്ടിവരും ; തകര്‍പ്പന്‍ വീഡിയോയുമായി കേരളാ പോലീസ്

പുതുക്കിയ മോട്ടോര്‍ വാഹനനിയമം അനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളെക്കുറിച്ച് പലര്‍ക്കും ഇപ്പോഴും അറവില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ പിഴകളില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവുവരുത്തിയതു സംബന്ധിച്ചും പലരും അറിയാനിടയില്ല. വിവിധ നിയമലംഘനങ്ങള്‍ക്കും വന്‍ തുകയാണ് പിഴയായി ചുമത്തുക. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പലര്‍ക്കും പുതുക്കിയ ഗതാഗത നിയമങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തം.

ഈ സാഹര്യത്തിലാണ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ കൊടുക്കണ്ട പിഴ ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ ട്രോള്‍ വീഡിയോ കേരളാ പോലീസ് ഇറക്കിയത്. സാധാരണ ജനങ്ങളെ ബോധവത്കരിക്കാന്‍ സിനിമകളിലെ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് രസകരമായ വീഡിയോ പോലീസിന്റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഗതാഗത നിയമം ലംഘിച്ചാല്‍ നല്‍കേണ്ട പിഴയും. ഇത് ആവര്‍ത്തിച്ചാല്‍ ഇരട്ടിയാകുമെന്നും വ്യക്തമാക്കുന്നു.

Exit mobile version