സന്നിധാനം: മണ്ഡലകാലം തുടങ്ങി നാലാം ദിവസമായിട്ടും ഇന്നും സന്നിധാനത്ത് ഭക്തര്‍ ഇല്ല. സാധാരണ മണ്ഡലകാലം ആരംഭിച്ചാല്‍ ശരണം വിളികളും നാമജപവുമായി ഭക്തി സാന്ദ്രമായിരിക്കും സന്നിധാനം എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്രയും ഭക്തജനത്തിരക്ക്. നടപ്പന്തലില്‍ നിരയില്ല, മലകയറിവരുന്നവര്‍ക്ക് നേരിട്ട് പതിനെട്ടാംപടിയിലെത്താം. ദര്‍ശനത്തിനും തിരക്കില്ല. 8000പേര്‍ മാത്രമാണ് ആദ്യ നാലു മണിക്കൂറില്‍ മലകയറിത്. മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികംപേര്‍ എത്തിയിരുന്നു.
ഹൈക്കോടതി വിമര്‍ശനത്തിന് ശേഷവും വലിയ നടപ്പന്തലില്‍ തീര്‍ത്ഥാടകരെ വിശ്രമിക്കാന്‍ അനുവദിച്ചില്ല. ഇതിനെച്ചൊല്ലി ഇന്നലെ രാത്രിയും സന്നിധാനത്ത് നാമജപ പ്രതിഷേധം നടന്നു. വാവര്‍ സ്വാമി നടയില്‍ കൂട്ടം ചേര്‍ന്ന് നാമം ജപിച്ചവരെ പോലീസ് മാളികപ്പുറത്തെ അന്നദാനമണ്ഡപത്തിലേക്ക് മാറ്റിയതോടെ സംഘം പിരിഞ്ഞു പോയി