ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പുന: പരിശോധന ഹാര്‍ജികളില്‍ ഇന്ന് വിധി പറയും. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര പരിസരത്ത് കര്‍ശന പരിശോധനയാണ് പോലീസ് ഒരുക്കിയത്.
ശബരിമലയില്‍ യുവതി പ്രവേശനമാവാം എന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആണ് കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാറും പോലീസും. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രപരിസരത്ത് കര്‍ശനമായ പരിശോധനയാണ് പോലീസ് ഒരുക്കിയത്.
ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുന: പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. ചീഫ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. 56 പുന: പരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറക്കാനിരിക്കെയാണ് വിധി വരുന്നതെന്നും ശ്രദ്ധേയമാണ്.