ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശന വിധി വരാനിരിക്കെ പ്രതികരണവുമായി ശബരിമല ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി. അയ്യപ്പന്റെ യുക്തിപ്രകാരം ശബരിമല വിധിവരുമെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാം അയ്യപ്പനിൽ സമർപ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിർഭരമായ തീർത്ഥാടനകാലം പ്രതീക്ഷിക്കുന്നെന്നും സുധീർ നമ്പൂതിരി പറഞ്ഞു.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹർജികളുൾപ്പെടെ അറുപത് ഹർജികളിൽ തുറന്നകോടതിയിൽ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.
യുവതികൾക്കു പ്രവേശനം അനുവദിച്ച് 2018 സെപ്തംബർ 28ന് സുപ്രീംകോടതി വിധിയെത്തിയപ്പോൾ സ്വാഗതം ചെയ്ത യുഡിഎഫും ബിജെപിയും പിന്നീട് മണ്ഡലകാലത്ത് കേരളത്തെ കലാപ ഭൂമിയാക്കിയിരുന്നു. ദിവസങ്ങളോളം ഹർത്താൽ നടത്തിയും സ്ത്രീകളെ ആക്രമിച്ചും കഴിഞ്ഞവർഷം രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം കത്തിച്ച സാഹചര്യത്തിൽ കേരളത്തിൽ കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post