കണ്ണൂര്‍: റെയില്‍വേയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ശല്യം ഏറി വരികയാണ്. മദ്യപന്മാരുടെ ശല്യമാണ് ദിനംപ്രതി കൂടി വരുന്നത്. ഈ സാഹചര്യത്തില്‍ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്കാന് തീരുമാനം എടുത്തിരിക്കുകയാണ്. ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകള്‍ക്കാണ് കുരുമുളക് സ്പ്രേ നല്‍കുന്നത്.
സേലം ഡിവിഷനില്‍ സ്പ്രേ പ്രയോഗം തുടങ്ങിക്കഴിഞ്ഞു. സ്റ്റേഷന് ചെലവിനുള്ള ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സേലത്തിനു പുറമെ മറ്റ് ഡിവിഷനുകളിലും ഇത് ഉടന്‍ നടപ്പാക്കും. കേരളത്തിലെ രണ്ട് ഡിവിഷനിലും വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയോഗിക്കാനുള്ള നടപടി ഈമാസം പൂര്‍ത്തിയാകും.
ഡിസംബര്‍ ആദ്യം നിയമനം നടക്കും. ഗേറ്റുകളിലും മറ്റും ജോലിചെയ്യുന്ന വനിതകളെ പ്ലാറ്റ്ഫോം ജോലികളിലേക്ക് മാറ്റും. മികച്ച പ്രതികരണം തന്നെയാണ് ഈ തീരുമാനത്തിന് ലഭിക്കുന്നത്. ഈ തീരുമാനത്തിലൂടെ തങ്ങള്‍ സുരക്ഷിതരാവും എന്നാണ് പലരുടെയും അഭിപ്രായം.
Discussion about this post