സ്‌കൂള്‍ അധ്യാപികയെ അസഭ്യം പറഞ്ഞ സംഭവം; പ്രധാനാധ്യാപകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനായ ഉദുമാന്‍ കുട്ടിക്കെതിരെയാണ് കേസ്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്‌കൂള്‍ അധ്യാപികയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനായ ഉദുമാന്‍ കുട്ടിക്കെതിരെയാണ് കേസ്. അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. മോശമായ രീതിയിലുള്ള അസഭ്യം വിളി കേട്ട് അധ്യാപിക ബോധം കെട്ടുവീണതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനോട് വനിതാ കമ്മീഷന്‍ അംഗം അഡ്വ ഷിജി ശിവജി ആവശ്യപ്പെട്ടു.

Exit mobile version