വിദ്യാഭ്യാസ സമ്പ്രദായം കണ്ടുപിടിച്ചവരോടുള്ള അടക്കാനാവാത്ത രോഷം തുറന്നുകാട്ടി ഒരു കൊച്ചു കുട്ടിയുടെ വീഡിയോ. എല്ലാ ദിവസവും സ്കൂളില്‍ പോകുന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഒരു മാസത്തേക്ക് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും കുട്ടി വിഡിയോയില്‍ പറയുന്നു. വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
‘രാവിലെ പല്ലു തേക്കണം പിന്നെ പെട്ടെന്നുതന്നെ ഒരു ഗ്ലാസ് പാല് കുടിക്കണം അതുംപോരാഞ്ഞിട്ട് എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്’, തന്റെ പ്രശ്നങ്ങളോരോന്നും കുട്ടി എണ്ണിപ്പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായം കണ്ടുപിടിച്ചയാളെ തന്റെ കൈയ്യില്‍ കിട്ടിയാല്‍ വെള്ളം കേരിയൊഴിക്കുമെന്നും കുട്ടി പറയുന്നു.
എന്തുകൊണ്ടാണ് ദൈവം വിദ്യാഭ്യാസം ഇത്ര ബുദ്ധിമുട്ടുള്ളതാക്കിയത്. കുറച്ചുകൂടി രസകരമാക്കിയിരുന്നെങ്കില്‍ തങ്ങള്‍ക്ക് അത് ആസ്വദിക്കാമായിരുന്നെന്നും കുട്ടി പറയുന്നു.അരുണ്‍ ബോത്റ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കുട്ടിയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്.
The person who started schools in this world is in serious danger. This girl is searching for him 😂 pic.twitter.com/SuOZ4befp1
— Arun Bothra (@arunbothra) November 13, 2019
Discussion about this post