പത്തനംതിട്ട: വാഹനത്തിനു സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ച് ഉത്തരവിറങ്ങി. ശബരിമല തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേയ്സ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനത്തിനു സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് തുടങ്ങിയവയാണ് ജില്ലാ കളക്ടര്‍ പിബി നൂഹ് നിരോധിച്ച് ഉത്തരവിറക്കിയത്. 2005ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്.
അതേസമയം, ശബരിമലയില്‍ ഇത്തവണ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത്. നവംബര്‍ 16-നാണ് മണ്ഡലകാലം തുടങ്ങുന്നത്.
Discussion about this post