കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യമിറങ്ങുന്ന ആഡംബര വിമാനം ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടേത്.
ഡിസംബര്‍ 9 ന് വിമാനത്താവള ഉദ്ഘാടനത്തിനു യൂസഫലി എത്തുക സ്വന്തം വിമാനത്തിലാണ്. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും.
ഡിസംബര്‍ 8നാണ് യൂസഫലി വിമാനത്താവളത്തില്‍ ഇറങ്ങുക. രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില.
ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് എംഎ യൂസഫലി. 13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.
14 മുതല്‍ 19 യാത്രക്കാര്‍ക്കാണ് ഗള്‍ഫ് സ്ട്രീം 550 സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റര്‍ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറില്‍ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Discussion about this post