കൊല്ലം: കൊല്ലം മുളവനയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം മുളവന സ്വദേശിയായ മോഹനന്റെ മകള്‍ കൃതി മോഹനെ (25)യാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കൃതിയുടെ ഭര്‍ത്താവ് വൈശാഖാണ് കുണ്ടറ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത്.
കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വൈശാഖ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഭാര്യവീട്ടിലെത്തിയ വൈശാഖ് കൃതിയുമായി മുറിയില്‍ കയറി വാതിലടച്ചു.
ഒന്‍പതു മണിയായിട്ടും ഇരുവരെയും പുറത്തു കാണാഞ്ഞതോടെ അമ്മ ബിന്ദു വാതിലില്‍ തട്ടി വിളിച്ചു. കതക് തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് വാഹനമെടുത്ത് കടന്നു കളയുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post