വയനാട്: പിതാവിനോട് എന്നും പ്രിയം പെണ്‍കുട്ടികള്‍ക്കാണെന്നാണ് പൊതുവെ പറയുന്നത്. ഇവിടെയും നിറയുന്നത് സ്വന്തം പിതാവിന് ‘കണ്ണായി’ മാറിയ മകളെ കുറിച്ചാണ്. ആദിവാസി വിഭാഗത്തിലെ കാഴ്ചയില്ലാത്ത അച്ഛന് ഇന്ന് ലോകം കാണുന്നത് മകളുടെ കണ്ണുകളിലൂടെയാണ്. വയനാട് കാവുംമന്ദം പുത്തന്‍മിറ്റം കോളനിയിലെ കേളുവിനാണ് മകള്‍ പ്രവീണ കണ്ണുകളായി മാറിയത്.
മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന കാലത്തെ മാതൃക കൂടിയാണ് ഈ മകള്‍. അച്ഛനെ കേരള ചരിത്രം പഠിപ്പിക്കുകയാണ് മകള്‍. വീട്ടുമുറ്റത്ത് കാഴ്ചയൊരുക്കി നിറയെ പൂക്കള്‍. കാഴ്ചയില്ലങ്കിലും മുറ്റത്തെ പൂക്കളേയും പൂമ്പാറ്റകളേയും കേളു കാണുന്നുണ്ട്. പിച്ചവെക്കുന്ന കാലത്താണ് കേളുവിന് കാഴ്ച ശക്തി നഷ്ടമായത്.
ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍ പിന്നീട് താങ്ങായത് മകളാണ്. അഞ്ച് വയസുമുതലാണ് അച്ഛന്റെ കാഴ്ചയായി മകള്‍ മാറിയത്. പുറത്തേക്കു പോകുമ്പോഴല്ലാം അച്ഛനെ കൂടെ കൂട്ടും. അങ്ങാടിയിലും ആഘോഷവേളകളിലും കൊണ്ടുപോകും. എല്ലാ ദിവസവും പാടത്തും പറമ്പിലൂടെ നടക്കും. കണ്ടകാര്യങ്ങളൊക്കെ അതേ പടി പറഞ്ഞുകൊടുക്കും. അവരുടെ മാത്രം ലോകമാണ് ഈ യാത്രകള്‍. ഈ അച്ഛനെയും മകളെയും വാഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.
Discussion about this post