തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുര്‍ബലമാകുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ പ്രവചനം. അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയില്ല. അതേസമയം സംസ്ഥാനത്ത് ഈ തുലവര്‍ഷത്തില്‍ ഇരട്ടിയിലേറെ മഴയാണ് രേഖപ്പെടുത്തിയത്.
59 ശതമാനം അധികമഴയാണ് കേരളത്തില്‍ ഇത്തവണ പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 392 മില്ലീലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 642 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചത് കാസര്‍കോടാണ്. 1528 മില്ലിമീറ്റര്‍. ഇത് സാധാരണയെക്കാള്‍ 432 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 149 ശതമാനം അധികമഴ രേഖപ്പെടുത്തി.
Discussion about this post