പത്തനംതിട്ട: ശബരിമല മണ്ഡല – മകര വിളക്ക് കാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടി നിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന സര്‍വ്വീസ് ഇത്തവണയും കെഎസ്ആര്‍ടി നടത്തുമെന്നും മന്ത്രി അറിയിച്ചു.
മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് നിലയ്ക്കല്‍-പമ്പ സര്‍വ്വീസിന് 40 രൂപയെന്ന നിരക്ക് കെഎസ്ആര്‍ടിസി ഇക്കുറിയും തുടരും. 10 ഇലക്ട്രിക്ക് ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീനായി ഉണ്ടാകും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വ്വീസ് ക്രമീകരിക്കുക.
അതേസമയം, ശബരിമല തീര്‍ത്ഥാടന മേഖലയെ അപകട രഹിതമാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിക്കും ശബരിമല പാതയില്‍ തുടക്കമായി. ഇലവുങ്കല്‍ കേന്ദ്രീകരിച്ചായിരിക്കും സേഫ് സോണ്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പട്രോളിംഗ് വാഹനങ്ങളും ജീവനക്കാരും ഉണ്ടാകും. ബ്രേക്ക് ഡൗണ്‍ സര്‍വ്വീസ്, അടിയന്തര വൈദ്യ സഹായം തുടങ്ങിയ സൗകര്യങ്ങള്‍ സേഫ് സോണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post