കൊച്ചി: നടന് ബീനീഷ് ബാസ്റ്റിനോടൊപ്പം വേദി പങ്കിട്ട് വിഖ്യാത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ യൂണിയന് ഉദ്ഘാടനത്തിനാണ് ബിനീഷും അടൂരും ഒരുമിച്ച് പങ്കെടുത്തത്.
‘ഇന്ന് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് യൂണിയന് ഉദ്ഘാടനത്തോടനുബന്ധിച്ച് ലോകസിനിമ ഇതിഹാസത്തിന്റെ കൂടെ,’ അടൂരിനൊപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പം ബിനീഷ് കുറിച്ചു.
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ബിനീഷും സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനുമായുള്ള വേദി പങ്കിടല്‍ ഏറെ വിവാദമായിരുന്നു. ബിനീഷിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.
Discussion about this post