കൊച്ചി: മൂന്ന് ദിവസത്തിനകം കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്ന് ഹൈക്കോടതി. കനാല്‍ നന്നാക്കാന്‍ ഡച്ച് കമ്പനി വന്നത്‌പോലെ റോഡിലെ കുഴിയടക്കാന്‍ അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഹാസപൂര്‍വം പറഞ്ഞു.
കാച്ചി കോര്‍പറേഷനിലെ എല്ലാ പൊളിഞ്ഞ റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ശരിയാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി കോര്‍പറേഷനും വിശാല കൊച്ചി വികസന അതോറിറ്റിക്കുമാണ് ആണ് കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ഈ മാസം 15 നുള്ളില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ല എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവന്‍ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കൊച്ചി കോര്‍പറേഷനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല.
Discussion about this post