ശബരിമല: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം. വാവര് സ്വാമി നടയില്‍ 22 പേരടങ്ങുന്ന സംഘമാണ് പ്രതിഷേധിക്കുന്നത്. ഇവരെ പോലീസെത്തി അന്നദാന മണ്ഡപത്തിനു സമീപത്തേക്ക് മാറ്റി.
എസ്പി ശിവവിക്രം ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അവിടെനിന്ന് പ്രതിഷേധിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി. പോലീസ് നടപടിക്കെതിരെ അവര്‍ മാധ്യമങ്ങളോട് സംസാരിച്ചുവെങ്കിലും വൈകാതെ പ്രതിഷേധം അവസാനിച്ചു.
കഴിഞ്ഞ ദിവസവും സന്നിധാനത്ത് വന്‍ നാമജപ പ്രതിഷേധം അരങ്ങേറിയിരുന്നു. വലിയ നടപ്പന്തലിന് സമീപത്തായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് അറസ്റ്റുചെയ്ത 69 പേരെ പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അവരെ രാത്രിയോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. ഇതിനു പിന്നാലെയാണ് സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം.
Discussion about this post