സിസേറിയന്‍ ചെയ്യാന്‍ കൈകൂലി വാങ്ങിച്ച ഡോക്ടര്‍ക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: ഗര്‍ഭ ചികിത്സയ്ക്കിടെ കൈകൂലി വാങ്ങിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലന്‍സ് കോടതി. സിസേറിയന്‍ ചെയ്യാന്‍ ഗര്‍ഭിണിയുടെ ബന്ധുക്കളില്‍ നിന്നാണ് കൊല്ലം, കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്ത് കൈക്കൂലി വാങ്ങിച്ചത്.

2011 ലാണ് സംഭവം. കൊല്ലം ചിതറ സ്വദേശിയായ നിസാറുദീന്റെ ഭാര്യ റസീന ബീവിയെ പ്രസവത്തിനായി കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍ സിസേറിയന് 2000 രൂപ കൈകൂലി ആവശ്യപ്പെട്ടത്.

മാത്രമല്ല കൈകൂലി നല്‍കാന്‍ വൈകിയതിനാല്‍ ഡോക്ടര്‍ ശസ്ത്രക്രിയയും നീട്ടികൊണ്ട് പോയതായി യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദക്ഷിണമേഖല വിജിലന്‍സ് സൂപ്രണ്ടായ ജയശങ്കറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version