കോഴിക്കോട്: അടുത്ത അറുപത് ദിവസം ശബരിമലയില്‍ എന്തു നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്ന് ആര്‍എസ്എസ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതിനായി സന്നിധാനത്ത് എന്തിനും തയ്യാറായ കര്‍സേവകരെ നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ് പറഞ്ഞു.
പോലീസോ മന്ത്രിമാരോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഏതു പാതിരാത്രിയിലും എന്തിനും തയാറായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹരീഷ് വ്യക്തമാക്കി.
മുഖ്യമന്ത്രി ഇന്നു രാവിലെ കോഴിക്കോട് പങ്കെടുത്ത പരിപാടിയിലേക്ക് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഹരീഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Discussion about this post