തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലുമധികം ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
എന്നാല്‍ അറബിക്കടലില്‍ രൂപപ്പെടുന്ന രണ്ടാം ന്യൂനമര്‍ദ്ദത്തിന്റെ ഫലങ്ങള്‍ കേരളത്തില്‍ ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല്.
Discussion about this post