ലോകത്തിലുള്ള എന്തിനെ കുറിച്ച് അറിയാനും ഇന്ന് സര്‍വ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ തിരഞ്ഞാല്‍ മതി. അങ്ങനെ ഒരാള്‍ വിക്കിപീഡിയയില്‍ ‘man’ എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ഉത്തരത്തിലുള്ള ചിത്രത്തിന് പിന്നാലെയാണ് സോഷ്യല്‍ ലോകം.
‘മാന്‍’ എന്ന വാക്ക് തെരഞ്ഞപ്പോള്‍ വിവരണത്തോടൊപ്പം വരുന്നത് മലയാളി യുവാവിന്റെ ചിത്രമാണ്. കാതില്‍ കടുക്കനിട്ട്, താടിവെച്ച് നില്‍ക്കുന്ന ഇരുനിറത്തിലുള്ള യുവാവിന്റെ ചിത്രമാണ് വരുന്നത്.
the wikipedia entry for 'man' has a mallu dude posing as a man I CANNOT pic.twitter.com/A4gnZv2UhE
— twitr breath (@amyoosed) 4 November 2019
അമ്മയില്‍ നിന്നും X ക്രോമസോമും അച്ഛനില്‍ നിന്നും Y ക്രോമസോമും പൈതൃകമായി ലഭിച്ച മറ്റേതു സസ്തനിയെയും പോലെ മനുഷ്യ ഗണത്തിലെ ആണ്‍ വിഭാഗത്തെയാണ് മാന്‍ എന്ന് പറയുന്നതെന്ന് വിക്കിപീഡിയ നല്‍കുന്ന വിശേഷണം.
നിരവധി പേരാണ് വിക്കിപീഡിയയുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ആശ്ചര്യത്തോടെ പങ്കുവയ്ക്കുന്നത്. ട്വിറ്റര്‍ ബ്രെത്ത് എന്ന യൂസറാണ് ആദ്യം വിക്കിപീഡിയ പേജിന്റെ സ്‌ക്രീന്‍ പങ്കുവെച്ചത്. തുടര്‍ന്ന് ആശ്ചര്യം രേഖപ്പെടുത്തിയും മലയാളിയായതില്‍ അഭിമാനം പ്രകടിപ്പിച്ചും പലരും രംഗത്തെത്തി.
ഒടുവില്‍, ജോവിസ് ജോസഫ് എന്ന ട്വിറ്റര്‍ യൂസര്‍ ഇയാള്‍ മോഡലായ അഭി പുത്തന്‍പുരക്കല്‍ എന്ന യുവാവാണെന്നു കണ്ടെത്തിയിരിക്കുകയാണ്.
Mallu dude … Identified pic.twitter.com/HyNebo8hyx
— Jovis Joseph 👨🏽💻 (@heyitsjovis) 5 November 2019
Discussion about this post