കൊച്ചി: ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരുടെ വേതന കുടിശിക ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. കുടിശിക നാലു ഗഡുക്കളായി നല്‍കണം. ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍ സംഘ് സെക്രട്ടറി വസന്ത ബാബുവും മറ്റും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എസ്‌വി ഭട്ടിയുടെ ഉത്തരവ്.
ആദ്യ ഗഡു ഡിസംബര്‍ 2ന് മുന്‍പ് നല്‍കാനും കോടതി ഉത്തരവിട്ടു.തൊഴിലാളികള്‍ക്ക് 6 മാസത്തിലധികമായി വേതനം ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്നും കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കരാര്‍ കമ്പനി വേതനം നല്‍കിയില്ലെങ്കില്‍ നിയമപ്രകാരം വേതനം നല്‍കാന്‍ ബിഎസ് എന്‍എല്ലിനു ബാധ്യത ഉണ്ടന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
Discussion about this post