കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട് ഭക്ഷവിഷബാധയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേര്‍ ചികിത്സയില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു ചാര്‍ലിയും സംഘവും. തുടര്‍ന്ന് മത്സ്യബന്ധനത്തിനിടെ ചാര്‍ളി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ തീരസംരക്ഷണ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയവരെ കരയില്‍ തിരിച്ചെത്തിച്ചെങ്കിലും ചാര്‍ലി മരിച്ചിരുന്നു. മറ്റ് മൂന്ന് പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബേ, ആരോഗ്, ദീപക് തുടങ്ങിയവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version