കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശിയാണ് പിടിയിലായത്. കാല്‍ പാദത്തില്‍ കെട്ടിവെച്ച ഒരു കിലോ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ യവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം കാല്‍ പാദത്തില്‍ കെട്ടിവെച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസവും 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ അമീര്‍, ഹാറൂണ്‍ നസര്‍ എന്നിവരാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Discussion about this post