തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗളൂരുവിലും മറ്റും ഉള്ളത് പോലെയുളഅള പബ്ബുകള്‍ സംസ്ഥാനത്ത് തുടങ്ങുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജോലി ഭാരം അമിതമായുള്ള ഐടി മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഉല്ലസിക്കാന്‍ ഉള്ള സൗകര്യങ്ങളൊന്നും നിലവില്‍ കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബവ്‌റിജസ് കോര്‍പ്പറേഷനില്‍ മികച്ച സൗകര്യം ഒരുക്കാന്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സാധാരണ ആളുകള്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി മാറ്റി പകരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള കടകളില്‍ നിന്ന് ആവശ്യ വസ്തുകള്‍ തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള രീതി കൊണ്ടുവരുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.