സംസ്ഥാനത്തെ ആദ്യ വനിതാ എസ്‌ഐ ബാച്ചിലെ ഏക ആലപ്പുഴക്കാരി; നാടിന് അഭിമാനമായി വന്ദന

കലവൂർ: കേരളത്തിലെ ആദ്യ വനിതാ എസ്‌ഐ ബാച്ചിലെ ഏക ആലപ്പുഴക്കാരി വന്ദന കൃഷ്ണൻ (26) നാടിന് അഭിമാനമായി. ആലപ്പുഴ കാവുങ്കൽ മണ്ണഞ്ചേരി നേതാജി സ്വദേശിനിയാണ് വന്ദന. സംസ്ഥാന പോലീസിലെ ആദ്യ വനിതാ സബ് ഇൻസ്‌പെക്ടർ ബാച്ചിലുള്ള 31 പേരിലൊരാളാണ് ബിടെക്കുകാരിയായ വന്ദന.

ഇന്നലെ തൃശൂരിലെ പോലീസ് അക്കാദമിയിലായിരുന്നു പാസിങ് ഔട്ട് പരേഡ്. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നു സബ് ഇൻസ്‌പെക്ടറായി വിരമിച്ച മണ്ണഞ്ചേരി നേതാജി തോപ്പുവെളിയിൽ ജി ഗോപാലകൃഷ്ണനും ബിന്ദുവുമാണ് മാതാപിതാക്കൾ.

ബന്ധുക്കൾക്ക് ഒപ്പം മണ്ണഞ്ചേരിയിലെ നാട്ടുകാർക്കും വന്ദനയുടെ പാസിങ് ഔട്ട് പരേഡ് അഭിമാനമാവുകയായിരുന്നു.

Exit mobile version