റിയാദ്: സൗദി അറേബ്യയിലെ റിയാദ് നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസം നടന്ന അഹ്ലന് കേരള അക്ഷരാര്‍ത്ഥത്തില്‍ അവിടെ നടന്ന ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായി മാറിയെന്ന് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് വിനോദ സഞ്ചാര രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ‘അഹ്ലന് കേരള’ എന്ന പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കുറിച്ചു.
കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്, സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഗള്‍ഫ് മാധ്യമം, എക്സ്പോ ഹൊറൈസണ്‍ എന്നിവ കൂടി പങ്കാളികളായ ഈ പരിപാടി നടത്തിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സൗദി അറേബിയയിലെ റിയാദ് നഗരത്തില്‍ കഴിഞ്ഞ രണ്ടു ദിവസം നടന്ന ‘അഹ്ലന് കേരള’ അക്ഷരാര്‍ത്ഥത്തില്‍ അവിടെ നടന്ന ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായി മാറി. 2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് വിനോദ സഞ്ചാര രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുുന്നു. അതിന്റെ ഭാഗമായാണ് ‘അഹ്ലന് കേരള’ എന്ന പരിപാടി സംഘടിപ്പിച്ചത്.
കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്, സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഗള്‍ഫ് മാധ്യമം, എക്സ്പോ ഹൊറൈസണ്‍ എന്നിവ കൂടി പങ്കാളികളായ ഈ പരിപാടി നടത്തിയത്. കേരളീയ കലകളുടെ സമൃദ്ധമായ വിരുന്ന് ആസ്വദിക്കാന്‍ റിയാദിലെ മലയാളികള്‍ക്കൊപ്പം തദ്ദേശീയരായ ജനങ്ങള്‍ക്കും അവസരം ലഭിച്ചു. സൗദി നിവാസികള്‍ കേരളീയ കലകളുടെ മാസ്മരിക ശക്തിയില്‍ ലയിച്ചിരുന്നു.
റിയാദിലെ ദുര്‍റ അല്‍ റിയാദ് എക്സ്പോ ഗ്രൗണ്ടിലായിരുന്നു രണ്ടു ദിവസത്തെ കലാവിരുന്ന്. രണ്ടു ദിവസങ്ങളിലായി 40000 പേരെങ്കിലും മേള കാണാനെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സൗദിയില്‍ ഒഴിവു ദിവസമായതു കൊണ്ട് അഭൂതപൂര്‍വമായ തിരക്കായിരുന്നു. മലയാളത്തിലെ സുപ്രസിദ്ധ ഗായികയായ കെ എസ ചിത്ര അവതരിപ്പിച്ച ‘ചിത്രവര്‍ഷങ്ങള്‍’ മലയാളികളെ ആവേശഭരിതരാക്കി. 40 വര്‍ഷത്തെ അവരുടെ സംഗീതജീവിതത്തിലെ സുപ്രധാന ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പരിപാടി അവതരിപ്പിച്ചത്. അവര്‍ക്കു അഹ്ലന് കേരളയുടെ ഉപഹാരം സമ്മാനിക്കാനും കഴിഞ്ഞു.
കേരളീയ പാരമ്പര്യ കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച റിഥം ഓഫ് കേരളയും ജനശ്രദ്ധ പിടിച്ചുപറ്റി. സൗദിയിലെ മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ ഗായകരെയും രംഗത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞു. മറ്റ് നിരവധി കലാരൂപങ്ങളും രംഗത്ത് അവതരിപ്പിച്ചു. പലരും ആദ്യമായാണ് സൗദിയില്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തത്. അതിന്റെ ആവേശം അവര്‍ പങ്കിട്ടു.
സൗദിയില്‍ ഇത്തരം ഒരു സാംസ്കാരിക പരിപാടിയും ആദ്യമായിട്ടാണ്. അതില്‍ പ്രധാന പങ്കാളിയാവാന്‍ കേരളം സാംസ്കാരിക സാംസ്കാരിക വകുപ്പിന് കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തുന്നു. അഹ്ലന് കേരള വിജയമാക്കാന്‍ അശ്രാന്തം പരിശ്രമിച്ച സൗദിയിലെ സംഘടനകള്‍ക്കും പരിപാടിയെ ഹൃദയത്തിലേറ്റുവാങ്ങിയ മലയാളികളടക്കമുള്ള ജനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
Discussion about this post