കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ കൊച്ചിയില്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേരുക. എന്നാണ് ഫ്ളാറ്റ് പൊളിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനവും ഇന്ന് യോഗത്തില്‍ എടുത്തേയ്ക്കും. ഡിസംബര്‍ 27നോ ജനുവരി ഏഴിനോ പൊളിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
റവന്യു ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെയും യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം കരാര്‍ കമ്പനികള്‍ വിശദമായ രൂപ രേഖ സമര്‍പ്പിച്ചിരുന്നു. മരട് നഗരസഭയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്നിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്.
Discussion about this post