അയോധ്യ വിധിക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റ്; മൂന്ന് പ്രവാസികള്‍ക്കെതിരെ കൂടി കേസ്, സംസ്ഥാനത്ത് ഇതുവരെ കേസെടുത്തത് അഞ്ച് പേര്‍ക്കെതിരെ

പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മലപ്പുറം: രാജ്യം കാത്തിരുന്ന അയോധ്യ വിധി വന്നതിനു പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പലയിടത്തും നിരോധനാജ്ഞ വരെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷ അത്രയ്ക്കും ശക്തമാക്കിയിരുന്നു. എങ്കിലും വിധിക്ക് പിന്നാലെ നിരവധി പേര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. പലരും ഫേസ്ബുക്കിലൂടെയാണ് കുറിക്കുന്നത്.

ഇപ്പോള്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കേസെടുത്തത് അഞ്ച് പേര്‍ക്കെതിരെയാണ്.

ഇപ്പോള്‍ കേസ് എടുത്തിരിക്കുന്ന മൂന്ന് പേരും വിദേശത്താണെന്ന് പോലീസ് പറയുന്നു. അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കൊച്ചി സെന്‍ട്രല്‍ പോലീസും നേരത്തെ കേസ് എടുത്തിരുന്നു. വര്‍ഗീയമായി പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസൈടുത്തത്. കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് ഇവരുടെ പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Exit mobile version