മലപ്പുറം: അയോധ്യ വിധിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്ന് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസെടുത്തു. മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി പൊനിയില്‍ തൊട്ടിപ്പറമ്പില്‍ താജുദ്ദീന്, പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് പേരും വിദേശത്തുളളവരാണ്.
വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റ് ഇട്ടെന്നാരോപിച്ച് 153 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അയോധ്യ കേസില്‍ വിധി വരുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ സോഷ്യല്‍ മീഡിയ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post