കൊല്ലം; അഞ്ചലില്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ബൈക്കില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതിനിടെ വിദ്യാര്‍ത്ഥി വണ്ടിയില്‍ നിന്നും ചാടുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ വെസ്റ്റ് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സ്കൂള്‍ വിട്ട് പോവുന്നതിനിടെ വിദ്യാര്‍ത്ഥി യുവാവിന്റെ ബൈക്കിന് കൈനീട്ടുകയായിരുന്നു. വണ്ടി നിര്‍ത്തിയ യുവാവ് കുട്ടിയെ കയറ്റി. ശേഷം ഇറങ്ങണ്ട സ്ഥലം എത്തിയപ്പോള്‍ കുട്ടി ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് വണ്ടി നിര്‍ത്തിയില്ല. മാത്രമല്ല മറ്റൊരു സ്ഥലം വരെ പോയിട്ട് വരാമെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഇത് നിരസിച്ച കുട്ടി ഇവിടെ ഇറങ്ങണുമെന്ന് ആവശ്യപ്പെട്ടു. യുവാവ് വണ്ടി നിര്‍ത്താതെ വന്നതോടെ വിദ്യാര്‍ത്ഥി ഓടുന്ന ബൈക്കില്‍ നിന്നു ചാടി രക്ഷപ്പെടുകയായിരുന്നു.
ബൈക്ക് യാത്രക്കാരന് വണ്ടി നിര്‍ത്താതെയും പോയി. ചാടുന്നതിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post