പീരുമേട്: എടിഎം കൗണ്ടറില്‍ നിന്നും ലഭിച്ചത് കീറിയ രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന് പരാതി. പാമ്പനാര്‍ ടൗണിലെ പൊതുമേഖലാ ബാങ്കിന്റെ കൗണ്ടറില്‍നിന്നാണ് കീറിയതും ഉപയോഗശൂന്യവുമായ നോട്ടുകള്‍ ലഭിച്ചത്. നിരവധി പേരാണ് ഇത്തരത്തില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
എടിഎം വഴി ലഭിച്ച ഉപയോഗശൂന്യമായ പണം കൊണ്ട് സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജനങ്ങള്‍ പറയുന്നു. സ്വകാര്യ തോട്ടത്തില്‍ ജോലിചെയ്യുന്ന സാധാരണക്കാരായ ആളുകളാണ് ഇത്തരത്തില്‍ ദുരിതം അനുഭവിച്ചരില്‍ ഭൂരിഭാഗവും.
ഇവര്‍ക്ക് ശമ്പളവും ചെലവുകാശും ഉള്‍പ്പെടെ ബാങ്ക് വഴിയാണ് നല്‍കുന്നത്. പരാതിയില്‍ ഉടന്‍ പരാഹാരം കാണണമെന്നും ജനങ്ങള്‍ പറയുന്നു.
Discussion about this post