കാസര്‍കോട്: മഞ്ചേശ്വരത്ത് വിവിധ കേസുകളിലെ പ്രതികളെ പോലീസ് ഒരേ സമയം പിടികൂടി. പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 120 വീടുകളില്‍ ഒരേസമയം പരിശോധനയ്ക്കെത്തിയ പോലീസ് സംഘം 10 പ്രതികളെയാണ് പിടികൂടിയത്.
മഞ്ചേശ്വരത്ത് പുലര്‍ച്ചെ 5.30ന് ആരംഭിച്ച പരിശോധന 7.30ന് വരെ നീണ്ട് നിന്നു. രഹസ്യമായി 18 ഓഫീസര്‍മാരും 18 വാഹനങ്ങളുമായി പരിശോധനക്ക് എത്തുകയായിരുന്നു. 120 വീടുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ വിവിധ കേസുകളിലെ 10 പ്രതികളെ പിടികൂടി.
അതേസമയം പലരും പോലീസ് എത്തുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. പരിശോധനയ്ക്ക് പോലീസ് എത്തിയത് അറിഞ്ഞ് പലരും പിന്നീട് കോടതിയില്‍ ഹാജരായി. വെടിവയ്പ് കേസുകളിലെ പ്രതികള്‍ വരെയുണ്ടായിരുന്നു പോലീസ് അന്വേഷിച്ച് എത്തിയവരുടെ കൂട്ടത്തില്‍.
ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍ പരിധിയിലെ സിഐ, എസ്ഐ, വനിത പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടെ മൂന്നൂറോളം പേരാണ് പരിശോധനയില്‍ പങ്കെടുത്തത്. പരിശോധന വിവരം ചോര്‍ന്നു പോകാതിരിക്കാന്‍ ഡിവിഷന്‍ പരിധിയിലെ സിഐ, എസ്ഐ ഉള്‍പ്പെടെയുള്ള ഓഫീസര്‍മാരോട് രാവിലെ 5നു മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്താനായിരുന്നു തലേന്ന് ഡിവൈഎസ്പി നിര്‍ദേശിച്ചത്. ഇതിന് ശേഷം പുലര്‍ച്ചെ എത്തിയ ഓഫീസര്‍മാര്‍ക്ക് പ്രതികളുടെ വിവരം നല്‍കി. ഇതിന് പിന്നാലെയായിരുന്നു പരിശോധനയില്‍ പ്രതികളെ പിടികൂയത്.
Discussion about this post