തിരുവനന്തപുരം: 12 കോടിയുടെ ഒന്നാംസമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ആറ് കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരട്ടിയാക്കിയിരിക്കുകയാണ്. 300 രൂപയാണു ടിക്കറ്റ് വില.
ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് 10 ലക്ഷം വീതമാണ് നല്‍കുക.
ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക. അടുത്തകാലത്തായി ലോട്ടറി ടിക്കറ്റ് വില്പനയിലുണ്ടായ കുതിച്ചുചാട്ടമാണു സമ്മാനത്തുക ഇരട്ടിപ്പിക്കാന്‍ കാരണം.
Discussion about this post