തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി സ്‌ക്രീനിലലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന പുതിയ ചിത്രമാണ് ‘വണ്‍’. ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
ഇന്ന് രാവിലെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത്, കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പിണറായി വിജയന്‍ പങ്കുവെച്ചിട്ടുണ്ട്.
ബോബി സഞ്ജയ് തിരക്കഥയില്‍ ചിറകൊടിഞ്ഞ കിനാവുകള്‍ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്യുന്നത്. കടയ്ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
കഴിഞ്ഞ വര്‍ഷം യാത്ര എന്ന ചിത്രത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു. ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍ വൈദി സോമസുന്ദരമാണ്, സംഗീതം ഗോപി സുന്ദര്‍.
Discussion about this post