ധാക്ക: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ ഒരുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വീശുന്ന കാറ്റ്, ശനിയാഴ്ച രാത്രി ബംഗ്ലാദേശ് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷയുടെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റായി മാറി ബംഗാള്‍ തീരത്തേക്കു നീങ്ങുന്നത്.
Discussion about this post