ആലപ്പുഴ: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിധി അംഗീകരിക്കേണ്ടത് എല്ലാവരുടെയും കടമായണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരും സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്നും, വിധിയുടെ പേരില്‍ പ്രകോപനങ്ങള്‍ ഉണ്ടാകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും, തുടര്‍ന്നുള്ള കാര്യങ്ങള്‍ വിധി വിശദമായി പഠിച്ചതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു. പ്രകോപന പരമായി പെരുമാറരുതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
വിധിയെ മാനിക്കുന്നുവെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ വിധി വിശദമായി പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
Discussion about this post