തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പുറത്തുവന്നു. സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്വാനം ചെയ്തു.
ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളം വിവേകത്തോടെയാണ് പ്രതികരിച്ചത്. അതേ രീതിയില്‍ തന്നെ പുതിയ വിധിയോടും പ്രതികരിക്കണമെന്നും ജനങ്ങളുടെ സമാധാനം കളയുന്ന ഒരു നടപടിയും എവിടെ നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അയോധ്യ തര്‍ക്കത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി അന്തിമമാണ്. അത് എല്ലാവരും അനുസരിക്കാന്‍ തയ്യാറാകണം. വിധിയുടെ വിശദാശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരണം ആകാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post