തിരുവനന്തപുരം : പ്രസവിച്ച് മണിക്കൂറുകള്‍ക്കകം കാണാതായ അമ്മപ്പട്ടിയെ തേടി നിര്‍ത്താതെ കരയുന്ന ആറ് പട്ടിക്കുഞ്ഞുങ്ങളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പ്രസവിച്ച് മണിക്കൂര്‍ പോലും തികയും മുന്‍പ് കോര്‍പ്പറേഷനിലെ പട്ടിപിടിത്തക്കാര്‍ പിടികൂടിയ അമ്മപ്പട്ടി ഒടുവില്‍ മക്കളുടെ അരികിലേക്ക് തന്നെ തിരിച്ചെത്തി.
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനടുത്തായിരുന്നു കണ്ണീരോടെ അമ്മപ്പട്ടിയെ കുഞ്ഞുപട്ടികള്‍ കാത്തിരുന്നത്. ഇവിടെ പേര മരത്തിന്റെ തണലില്‍ അഞ്ച് ദിവസം മുന്‍പാണ് തെരുവു നായ 6 കുട്ടികളെ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിയും മുമ്പേ കോര്‍പറേഷന്റെ പട്ടി പിടിത്തക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി നായയെ പിടികൂടുകയായിരുന്നു.
അമ്മയെ കാണാതെ നിലവിളിച്ച കുഞ്ഞുപട്ടികള്‍ക്ക് ആശ്രയമായത് സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാരാണ്. ഇവര്‍ പട്ടിക്കുഞ്ഞുങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ കോര്‍പറേഷന്‍കാര്‍ ഇതില്‍ ഇടപെട്ടു. കണ്ണു പോലും തുറക്കാത്ത ആ കുഞ്ഞു പട്ടികളെ ഒടുവില്‍ വിമാനത്താവളത്തില്‍ നിന്നു തിരുവല്ലെത്ത് അമ്മപ്പട്ടിയുടെ അരികിലെത്തിച്ചു.
അമ്മയെയും കുട്ടികളെയും തിരുവല്ലത്തെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നു.
റേഷന്റെ വന്ധ്യംകരണ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ഇവയെ ദത്തു നല്‍കുമെന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നു.
Discussion about this post