തിരുവനന്തപുരം: അയോധ്യ കേസില്‍ ഇന്ന് വിധി വരാനിരിക്കുന്ന പശ്ചാത്തലത്തലില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സുപ്രീം കോടതിയുടെ വിധി എന്തായാലും അതിനെ മാനിക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ ജനാധിപത്യ മാര്‍ഗമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
‘ലീഗ് അണികള്‍ എല്ലാ കാലത്തും സമാധാനത്തിനായി അണിനിരന്നവരാണ്. മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ കാരണം, ശിഹാബ് തങ്ങളുടെ ഇടപെടലാണ്. ആ നിലപാട് തുടരണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അയോധ്യ കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ ഇന്ന് വിധി പറയുക. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസില്‍ വിധി പറയുന്നത്.