ന്യൂഡല്‍ഹി: യുഎപിഎ കരിനിയമമാണ് എന്ന നിലപാടില്‍ ഉറച്ച് സിപിഎം കേന്ദ്രനേതൃത്വം.യുഎപിഎ കരിനിയമമാണ് എന്ന പാര്‍ട്ടി നിലപാടില്‍ തരിമ്പും മാറ്റമില്ലെന്നും, സംസ്ഥാന സര്‍ക്കാരിന് പാര്‍ട്ടി പറയുന്നതു പോലെ പൂര്‍ണമായും പ്രവര്‍ത്തിക്കാനാകില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞു.
പാര്‍ട്ടിയും സര്‍ക്കാരും രണ്ടാണ്. പാര്‍ട്ടി പറയുന്നതുപോലെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ല. സര്‍ക്കാരിന് പരിമിതികളുണ്ട്. ഭരണഘടനയ്ക്കും കേന്ദ്ര നിയമങ്ങളുടെ ചട്ടക്കൂടിലും നിന്നുമാത്രമെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാനാകുവെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. അതിനാല്‍ വിഷയം പരിഗണനയ്ക്ക് വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം പറയുന്നു.
കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പാര്‍ട്ടി എതിരാണെന്നും കേന്ദ്രനേതൃത്വം പറയുന്നു. യുഎപിഎയുടെ കാര്യത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ മാറ്റമില്ല. യുഎപിഎ കരിനിയമം തന്നെയാണെന്നാണ് പാര്‍ട്ടി നിലപാടെന്നും കേന്ദ്രനേതൃത്വം പറഞ്ഞു.
നവംബര്‍ 16,17 തീയതികളിലായി ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ യുഎപിഎ ചുമത്തിയ സംഭവം വിശദമായി ചര്‍ച്ച ചെയ്യും. മാവോയിസ്റ്റ് വിഷയത്തിലുള്ള സിപിഐ, സിപിഎം അഭിപ്രായ വ്യത്യാസവും പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.
Discussion about this post