കൊച്ചി: എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു. 3ജി ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്പനിയുടെ പുതിയ തീരുമാനം. എയര്‍ടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്വര്‍ക്കിലായിരിക്കും ലഭിക്കുക. എയര്‍ടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
അതേസമയം, എയര്‍ടെല്‍ കേരളത്തിലെ 2ജി സേവനങ്ങള്‍ തുടരും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുന്‍ നിര്‍ത്തിയാണിത്. ഇതിനോടകം തന്നെ 3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളോട് ഹാന്‍ഡ് സെറ്റുകളും സിമ്മുകളും അപ്ഗ്രേഡ് ചെയ്യാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഹാന്‍ഡ്സെറ്റ്/സിം അപ്ഗ്രേഡ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അതിവേഗ ഡേറ്റാ കണക്റ്റിവിറ്റി ലഭിക്കില്ല. അതായത് 3ജി ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇനി അതിവേഗ ഇന്റര്‍നെറ്റ് എയര്‍ടെലില്‍ നിന്നും ലഭിക്കില്ല. 2ജി നെറ്റ് വര്‍ക്ക് മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍ ഉന്നത നിലവാരത്തിലുള്ള വോയ്സ് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും.
Discussion about this post