തിരുവനന്തപുരം: ജനുവരിയില്‍ വിപണിയില്‍ എത്തുന്ന കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സിന്റെ ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും പങ്കുവെച്ച് മന്ത്രി എകെ ബാലന്. വീഡിയോ ഉള്‍പ്പടെയാണ് കൊക്കോണിക്സിന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ എത്തുന്ന കൊക്കോണിക്സിന് വേണ്ടി കാത്തിരിപ്പിലാണ് സംസ്ഥാനവും.
ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വില്‍പ്പനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള് തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് എത്തുക.