പാലക്കാട്: ഒടുവിൽ നാട്ടുകാർക്ക് ആശ്വാസമായി നാടിനെ വിറപ്പിച്ച പുലി കീഴടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കെണിയിൽ അകപ്പെട്ടതോടെയാണ് നാട്ടിലെ പുലിപ്പേടിക്ക് അവസാനമുണ്ടായത്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് മൈലംപാടത്താണ് സംഭവം. നാട്ടുകാരുടെ ആവശ്യപ്രകാരം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇവിടെ പുലി ശല്യമുണ്ടെന്ന് നാട്ടുകാർ നിരന്തരം വനം വകുപ്പിനോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചതും ഒടുവിൽ പുലിയെ വലയിലാക്കിയതും.
Discussion about this post