നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി; പാലക്കാട് സ്വദേശി കസ്റ്റഡിയില്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി. ആറു തോക്കുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

എറണാകുളം: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി. ആറു തോക്കുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതേതുടര്‍ന്ന് ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ആറു തോക്കുകള്‍ കണ്ടെടുത്തത്. തോക്കുകള്‍ റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് കുടുതല്‍ അന്വേഷണം ആരംഭിച്ചു.

Exit mobile version