പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; വീട്ടമ്മമാര്‍ക്ക് 25,000 രൂപ വീതം പിഴ

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ക്ക് പലപ്പോഴും മോട്ടോര്‍വാഹനവകുപ്പിന്റെ എട്ടിന്റെ പണികിട്ടാറുണ്ട്. അത്തരത്തില്‍ കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വീട്ടമ്മമാര്‍ക്ക് ഇത്തവണയും മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ് അധികൃതര്‍.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. കാസര്‍കോട് ബുധനാഴ്ചയാണ് സംഭവം. 25,000 രൂപയാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ വീട്ടമ്മമാര്‍ക്ക് അധികൃതര്‍ പിഴയായി ചുമത്തിയത്.

വാഹനനിയമം കര്‍ശനമാക്കിയതോടെ പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളിലും നഗരത്തിന്റെ വിവിധഭാഗങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശിക്ഷയും കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

Exit mobile version