കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവില്‍ ഇന്നലെ സന്നിധാനത്ത് നടന്ന അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉന്നയിച്ചത്. ഇന്ന് ഉച്ചയ്ക്ക് എജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടി ആവശ്യപ്പെട്ടു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം
ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്നും, ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്തവകാശമാണുള്ളതെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
യഥാര്‍ഥ ഭക്തരെയും തീര്‍ത്ഥാടകരെയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. എന്നാല്‍ ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
കൂടാതെ ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പോലീസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണോ പോലീസുകാര്‍ എന്നകാര്യം വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ എജി ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post