ന്യൂഡല്‍ഹി: വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായെന്നും, പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചുവെന്നും കമ്മീഷന് നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാനും കമ്മീഷന് തീരുമാനിച്ചു.
വാളയാര്‍ സംഭവത്തില്‍ പ്രതികളുടെ സിപിഎം ബന്ധം കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്ട്രീയ പ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് കമ്മീഷന്റെ നിലപാടെന്നും ദേശീയ പട്ടികജാതി കമ്മീഷന് പറഞ്ഞു.
കൂടാതെ, തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയതായും കമ്മീഷന് ഉപാധ്യക്ഷന്‍ എല്‍ മുരുകന് പറഞ്ഞു. ഡല്‍ഹിയിലെ പട്ടികജാതി കമ്മീഷന് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം
Discussion about this post