ചാനല്‍ ക്യാമറാമാനു നേരെ കൈയ്യറ്റം നടത്തി വനിതാ പോലീസ്; മുഖത്തടിയും അസഭ്യ വര്‍ഷവും, ക്യാമറയും തകര്‍ത്തു

നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോളാണ് വനിതാ പോലീസ് കൈയ്യറ്റ ശ്രമം നടത്തിയത്.

തിരുവനന്തപുരം: ചാനല്‍ ക്യാമറാമാനു നേരെ കൈയ്യേറ്റം നടത്തി വനിതാ പോലീസ്. ജയ്ഹിന്ദ് ടിവി ക്യാമാറാമാനായ വിപിനു നേരെയാണ് ആക്രമണമുണ്ടായത്. വിപിന്റെ മുഖത്തടിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോളാണ് വനിതാ പോലീസ് കൈയ്യറ്റ ശ്രമം നടത്തിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യം ജയ്ഹിന്ദ് ടിവി തന്നെ പുറത്ത് വിടുകയും ചെയ്തു. ഒപ്പമുള്ള സഹപ്രവര്‍ത്തകര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പോലീസുകാരി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. സംഭവത്തില്‍ ഇവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version