കൊച്ചി: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോടും കോര്‍പ്പറേഷനോടുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പേരണ്ടൂര്‍ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം.
നഗരവാസികള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ സത്വര നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതെസമയം പ്രശ്‌നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കര്‍മ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഉന്നതതല സമിതി സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എജിയോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പുറമെ സിറ്റി പോലീസ് കമ്മീഷണറെക്കൂടി ഉന്നതതല കര്‍മ്മ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും