തിരുവനന്തപുരം: നെയ്യാറ്റിന്‍കര പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍സ്റ്റബിളായ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 കാരിയായ അഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇതിനിടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. അഞ്ജു മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് അഞ്ജു തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്നും കഴുത്തിലെ കെട്ടഴിച്ച് കട്ടിലില്‍ കിടത്തിയെന്നുമാണ് ഭര്‍തൃ വീട്ടുകാരുടെ വിശദീകരണം. എന്നാല്‍ മരണം ദുരൂഹമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
തുടര്‍ന്ന് ആര്‍ഡിഒയുടെ സാനിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മേല്‍ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും പോലീസ് കോണ്‍സ്റ്റബിളുമായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post